Latest NewsKerala

വിപി സാനു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപണം; യുഡിഎഫ് കളക്ടര്‍ക്ക് പരാതി നല്‍കി

മലപ്പുറം: എല്‍ഡിഎഫിന്റെ മലപ്പുറം സ്ഥാനാര്‍ത്ഥി വി.പി സാനുവിനെതിരെ പരാതിയുമായി യുഡിഎഫ് രംഗത്ത്. വിപി സാനുവിനെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കളക്ടര്‍ക്ക് യുഡിഎഫ് പരാതി നല്‍കിയത്.

വിപി സാനു പിആര്‍ഡി പുറത്തിറക്കിയ ‘1000 നല്ല ദിനങ്ങള്‍’ എന്ന ബ്രോഷര്‍ വോട്ടഭ്യര്‍ത്ഥനക്കൊപ്പം വിതരണം ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബ്രോഷറിന്റെ പകര്‍പ്പുകള്‍പ്പെടെ ജില്ലാ കളക്ടര്‍ക്ക് യുഡിഎഫ് പരാതി നല്‍കി.

യുഡിഎഫിന്റെ ആരോപണം നിഷേധിച്ച് എല്‍ഡിഎഫ് മലപ്പുറം മണ്ഡലം കമ്മിറ്റി രംഗത്തെത്തി. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയാണ് വിപി സാനുവിന്റെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button