തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വന്നേക്കും. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആ സീറ്റില്‍ മത്സരിപ്പിക്കാനാണ് ആലോചന. നിലവില്‍ തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ തുഷാര്‍ വയനാട്ടില്‍ മത്സരിക്കട്ടേയെന്നുമുള്ള വികാരമാണ് ബി.ഡി.ജെ.എസിനുള്ളത്. ഇക്കാര്യം ബിജെപി നേതൃത്വത്തിനെ അറിയിച്ചുവെന്നാണ് സൂചന.
ചൊവ്വാഴ്ച തൃശ്ശൂരില്‍ നടക്കാനിരുന്ന ബി.ഡി.ജെ.എസ്. സംസ്ഥാനകമ്മിറ്റിയോഗം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയിരുന്നു. അതേസമയംവയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകും എന്നറിയുംവരെ തൃശ്ശൂര്‍, വയനാട് സീറ്റുകളില്‍ ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കില്ല.
രാഹുല്‍ വയനാട്ട് മത്സരിച്ചാല്‍ എന്‍.ഡി.എ.യ്ക്ക് കരുത്തനായ സ്ഥാനാര്‍ഥി വേണമെന്നാണ് ബി.ജെ.പി. ആഗ്രഹം. അതിനായി സീറ്റു തിരിച്ചെടുക്കുകയോ ബി.ഡി.ജെ.എസിലെ പ്രമുഖരെ മത്സരിപ്പിക്കുകയോ വേണമെന്നാണ് ആലോചന. പാര്‍ട്ടിയുടെതന്നെ പ്രതിനിധി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ തുഷാര്‍ മത്സരിക്കണമെന്ന് ബിഡിജെഎസ് പറയുകയായിരുന്നു. ഇക്കരായം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും അറിയിച്ചിട്ടുണ്ട്.
Post Your Comments