CricketLatest News

‘മങ്കാദിങ്’ വിവാദം പുതിയ തലത്തിലേക്ക്; ക്രിക്കറ്റ് താരം അശ്വിന്റെ ഭാര്യയെയും പെൺമക്കളെയും ആക്രമിച്ച് സോഷ്യൽ മീഡിയ

ജയ്പൂര്‍: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് – കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയുണ്ടായ ‘മങ്കാദിങ്’ വിവാദം പുതിയ തലത്തിലേക്ക്. രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ കിങ്സ് ഇലവന്‍ പഞ്ചാബ് താരമായ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയതാണ് വിവാദമായത്. ഇതിന് പിന്നാലെ അശ്വിനെതിരെ സോഷ്യൽ മീഡിയയിൽ വാൻ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അശ്വിന്റെ ഭാര്യ പ്രീതിക്കും മക്കളായ അഖിരയ്ക്കും ആദ്യയ്ക്കുമെതിരെയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ആക്രമണം.

പ്രീതിയുടെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ആളുകൾ ആക്രമണം നടത്തുന്നത്. നിങ്ങളുടെ അച്ഛന്‍ ചതിയനാണ്, ഭാവിയില്‍ നിങ്ങളും അതുപോലെ ചെയ്യുമെന്നാണ് അശ്വിന്റെ ഭാര്യയുടെയും കുട്ടികളുടെയും ചിത്രത്തിനു താഴെയുള്ള കമന്റുകള്‍. അശ്വിന്റേത് ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്ത പ്രവൃത്തിയാണെന്ന വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം മങ്കാദിങ് നിയമവിധേയമാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button