Latest NewsKerala

രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘന കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. പത്തനംതിട്ട കോടതിയിലാണ് അദ്ദേഹം ഹാജരാകുന്നു. കേസില്‍ ജാമ്യം എടുക്കുന്നതിന് വേണ്ടിയാണിത്. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു ജനപ്രതിനിധികളും ഉള്‍പ്പെടെ 17 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ നേരത്തേ ജാമ്യം എടുത്തിരുന്നു. നവംബര്‍ 20 നാണ് നിലയ്ക്കലിലും പമ്പയിലും പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യു ഡി എഫിന്റെ ഒമ്പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. തുടര്‍ന്നിവര്‍ പമ്പ വരെ എത്തി മടങ്ങി.

നിരോധാനാജ്ഞ ലംഘിക്കാനെത്തിയ നേതാക്കളെ പോലീസ് തടയുകയും എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അനുമതിയോടെ പമ്പ സന്ദര്‍ശിച്ചെങ്കിലും സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യു ഡി എഫ് സംഘം മടങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button