ന്യൂഡല്‍ഹി:ബിജെപി സിറ്റിംഗ് എംപിയും സ്ഥാപക നേതാക്കളിലൊരാളുമായ മുരളി മനോഹര്‍ ജോഷിക്ക് സീറ്റ് നല്‍കാതെ ബിജെപി നേതൃത്വം. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്ന സന്ദേശം ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ മുഖാന്തരമാണ് ജോഷിയെ അറിയിച്ചത്.
കാണ്‍പുരില്‍ മത്സരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിനിടെയാണ് ഈ വെട്ടിനിരത്തല്‍.സിറ്റിങ് എം.പി എന്ന നിലയിലാണ് മത്സരിക്കാന്‍ തയാറെടുത്തത്. 2014ല്‍ മോദിക്ക് മത്സരിക്കാനായി വാരാണസി വിട്ടുകൊടുത്തത് ജോഷിയാണ്. തുടര്‍ന്ന് കാണ്‍പുരില്‍ 57 ശതമാനം വോട്ടുനേടി റെക്കോഡ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ബിജെപി നേതൃത്വം നേരിട്ട് അറിയിക്കാന്‍പോലും മാന്യത കാട്ടാതെ ദൂതന്‍വഴി തന്നെ പടിയടച്ചത് അങ്ങേയറ്റം അവഹേളനപരമായെന്ന് ജോഷി രാംലാലിനോട് പ്രതികരിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
Post Your Comments