സോഷ്യല്‍ മീഡിയയിലൂടെ ‘ഹലോ ബ്രദര്‍’ ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ് ജര്‍മന്‍ തുര്‍ക്കിഷ് ഫുട്ബോള്‍ താരം ഓസില്‍. സമാധാനവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ഓസിലിന്റെ പോസ്റ്റ്.
‘തീവ്രവാദത്തിന് മതമില്ലെന്നും വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള എല്ലാ അക്രമത്തിനെതിരെയും ഒറ്റക്കെട്ടാവണമെന്നും ഓസില്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നു.’
ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് അക്രമം നടന്ന ദിവസം ഓസില്‍ ഇങ്ങനെ കുറിച്ചു; ‘ന്യൂസിലാന്റിലെ അക്രമം വല്ലാതെ വേദനിപ്പിക്കുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഞാന്‍ എന്റെ സ്നേഹം പങ്കുവെക്കുന്നു.’
ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ വെടിവെച്ച് കൊന്ന ഭീകരവാദി ബ്രന്റണ്‍ ടറാന്റിനെയുടെ ആദ്യ ഇരയായ അഫ്ഗാനുകാരനായ ഹാജി ദാവൂദ് നബി ‘ഹലോ ബ്രദര്‍’ എന്ന് പറഞ്ഞാണ് അദ്ദേഹത്തെ പള്ളിയിലേക്ക് സ്വാഗതം ചെയ്തത്.
Post Your Comments