അങ്കാറ: സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെയും ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന്റെയും പ്ലേ മേക്കറായിരുന്നു മെസൂട്ട് ഒസിൽ. താരം നിലവിൽ തുർക്കിയിലെ ഫെനർബാഷെയുടെ തട്ടകത്തിലാണ്. ഒരു കാലത്ത് ഗോളടിച്ചും ഗോളടിപ്പിച്ചും രസിച്ചിരുന്ന ഒസിൽ ഏറെ നാളായി ഒരു ഗോൾ നേടിയിട്ട്. പതിനെട്ട് മാസത്തോളമായി ഒസിലിന്റെ ബൂട്ട് പന്ത് വലയിലെത്തിച്ചിട്ട്.
547 ദിവസങ്ങൾക്കൊടുവിൽ ആ ഗോൾ വരൾച്ചയ്ക്ക് ഒസിൽ അന്ത്യം കുറിച്ചു. തുർക്കിഷ് സൂപ്പർ ലീഗയിൽ അഡാന ഡെർമിസ്പോറിന്റെ വല കുലുക്കിയാണ് ഒസിൽ ഗോൾ വഴിയിൽ തിരിച്ചെത്തിയത്. കളി തീരാൻ പതിനൊന്ന് സെക്കന്റുകൾ മാത്രം അവശേഷിക്കെ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ഗോൾവര കടത്തിയ ഒസിൽ ഫെനർബാഷെയ്ക്ക് 1-0ന്റെ വിജയവും സമ്മാനിച്ചു.
Read Also:- ലോർഡ്സിൽ ഇന്ത്യൻ താണ്ഡവം: ഇംഗ്ലണ്ടിനെ 151 റൺസിന് തകർത്തു
തുർക്കി ക്ലബിന്റെ കുപ്പായത്തിൽ ഒസിലിന്റെ ആദ്യ ഗോളായും അതുമാറി. ഈ വർഷം ആദ്യം തുർക്കിഷ് സൂപ്പർ ലീഗയിലെത്തിയ ഒസിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 2020 ഫെബ്രുവരിയിൽ ആഴ്സനലിനുവേണ്ടിയായിരുന്നു ഇതിന് മുമ്പ് സ്കോർ ചെയ്തത്.
Post Your Comments