അബുദാബി : ഫോറിന് എക്സേഞ്ചില്‍ ( വിദേശ പണ വിനിമയം കെെകാര്യം ചെയ്യുന്ന സ്ഥാപനം) അതിക്രമിച്ച് കയറി മാരകമായ വാളും ഇരുമ്പുകമ്പിയും കാട്ടി ഭയപ്പെടുത്തി 4 ലക്ഷം ദിര്‍ഹം തട്ടിയ കേസ് കോടതി വാദം കേട്ടു. കേസിലെ പ്രതികള്‍ക്ക് വിധിച്ചിരുന്ന 10 വര്‍ഷത്തെ തടവ് 5 വര്‍ഷമായി കോടതി പരിമിതപ്പെടുത്തി നല്കി. അബുദാബിയിലെ അതിര്‍ത്തി പ്രദേശത്തുളള ഒരു ഫോറിന് എക്സേഞ്ച് സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയാണ് ഭീമമായ തുക തട്ടിയത്.
സ്ഥാപനം പ്രവര്‍ത്തന സജ്ജമായിരുന്ന സമയത്ത് ഓഫീസുനുളളിലേക്ക് വടിവാളും മാരകമായ ഇരുമ്പ് കമ്പിയുമായി പ്രവേശിച്ച സംഘം ജീവനക്കാരെ വിരട്ടി പണവും തട്ടി വ്യാജ രജിസ്ട്രേഷനില്‍ എടുത്ത കാറില്‍ കയറി മുങ്ങുകയായിരുന്നു. ശേഷം അന്വേഷണം വഴി തിരിച്ച് വിടുന്നതിനായി ഉപയോഗിച്ചിരുന്ന മൊബെെല്‍ ഫോണും സിം കാര്‍ഡും പ്രതികള്‍ നശിപ്പിച്ച് കളഞ്ഞിരുന്നു.
തുടര്‍ന്ന് നെെജീരിയക്കാരനായ പ്രതിയെ ഷാര്‍ജയില്‍ നിന്ന് അബുദാബി പോലീസ് പിടികൂടി. അബുദാബി ക്രമിനല്കോടതിയില് നിന്ന് അപ്പീല്‍ നേടി മേല്‍ക്കോടതിയില്‍ എത്തിയ കേസ് ഇപ്പോള്‍ വാദം കേട്ടു കൊണ്ടിരിക്കുകയാണ്.
Post Your Comments