KeralaLatest NewsIndia

ലോ കോളേജില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം

സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: യൂണിയന്‍ ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ലോ കോളേജിലെ യൂണിയന്‍ ഓഫീസ് എസ്‌എഫ്‌ഐ ഏകപക്ഷീയമായി കൈയടക്കി വച്ചിരിക്കുന്നത് എഐഎസ്‌എഫ് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

എഐഎസ്‌എഫ് പ്രവര്‍ത്തകനായ ഡല്‍വിന്‍ – എസ് എഫ് ഐ പ്രവര്‍ത്തകന്‍ അനുരാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.യൂണിയന്‍ ഓഫീസിന് ചുവന്ന പെയിന്റ് അടിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസം കെഎസ് യു , എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലും ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button