തിരുവനന്തപുരം: അടുത്ത മാസം 2, 3 തിയ്യതികളിലെ ഹയര്‍സെക്കന്‍ഡറി മൂല്യ നിര്‍ണ്ണയ ക്യാമ്പ് ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷ അധ്യാപക സംഘടനകള്‍. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചാണ് മൂല്യനിര്‍ണയം ബഹിഷ്കരിക്കുന്നത്.
അഞ്ച് പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമയം ചെയ്യുന്നത്.
സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒരു കുടക്കീഴിലാക്കണമെന്നുള്ളതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് സംഘടനകള്‍ സമരം ചെയ്യുന്നത്. അതേസമയം ഇവരുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തിയ്യതി നിശ്ചയിച്ചിട്ടില്ല.
അതേസമയം ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രി സഭായോഗം അംഗീകരിച്ചു. ഇത് പിന് വാതിലിലൂടെ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് സംഘടനകള്‍ പറയുന്നു. എന്നാല്‍ മൂല്യ നിര്‍ണയ ക്യാമ്പ് ബഹിഷ്കരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ അച്ചടക്ക നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.
Post Your Comments