ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് തലപ്പത്ത് നിന്ന് ദമ്പതികള്‍ രാജി വെച്ചു. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലും ഭാര്യ അനിയ ഗോയലുമാണ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജി വെച്ചത്. സിഇഒയായ വിനയ് ഡുബി ഇദ്ദേഹത്തിന് പകരം സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട് . കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ എയര്‍വേസ് കടന്ന് പോകുന്നതിനിടെയാണ് തലപ്പത്ത് നിന്ന് രാജി ഉണ്ടായിരിക്കുന്നത്. ടുത്ത സാന്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റാനുള്ള പദ്ധതികള്‍ ചർച്ച ചെയ്യാന്‍ വിളിച്ച് ചേർത്ത ബോർഡ് യോഗത്തില്‍ വെച്ചായിരുന്നു രാജി പ്രഖ്യാപനം.
ശമ്പളം നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജെറ്റ് എയർവേഴ്സ് പൈലറ്റുമാർ വിമാനം പറത്തില്ലെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലായ പൈലറ്റുമാർ വിമാനമോടിക്കുന്നത് യാത്ര സുരക്ഷയെ ബാധിക്കുമെന്നും കാട്ടി ജീവനക്കാരുടെ സംഘടന കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. നാല് ജെറ്റ് എയർവേസ് വിമാനങ്ങള്‍ സർവ്വീസ് നിർത്തി വെക്കുകയും ചെയ്തു. വിഷയം കൂടുതല്‍ സങ്കീർണ്ണമാകുന്ന പശ്ചാത്തലത്തില്‍ സർക്കാർ തലത്തില്‍ നടപടിയുണ്ടാകുമെന്നാണ് സൂചനക്കിടെയാണ് ഇന്ന് ബോർഡ് യോഗം നടന്നിരുന്നത്. കമ്പനി പ്രതിസന്ധിയിലായ സാഹചര്യത്തില്‍ മറ്റ് ബോർഡ് അംഗങ്ങള്‍ ഗോയലിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.
Post Your Comments