Latest NewsCinemaEntertainment

കുഞ്ചന്‍ നമ്പ്യാരുടെ ജീവിത കഥയുമായി മലയാളം ക്ലാസിക്കുകളുടെ തോഴന്‍

തുള്ളല്‍ കലയുടെ ഉപജ്ഞാതാവും ജനകീയ കലാകാരനുമായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം വെളളത്തിരയിലേയ്ക്ക്. ക്ലാസിക് സിനിമകളുടെ സംവിധായകന്‍ ഹരിഹരനാണ് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചന്‍നമ്പ്യാരുടെ ജീവിതം സിനിമയാക്കുന്ന കാര്യം ഇദ്ദേഹം വെളിപ്പെടുത്തിയത്.ഗാന രചയിതാവും മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ. ജയകുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുപ്പത് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ള കുഞ്ചന്‍ നമ്പ്യാരുടെ ജീവിതമാണ് സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ചന്‍ നമ്പ്യാരായി ആരാണ് വേഷമിടുന്നത് എന്ന് തീരുമാനിച്ചിട്ടില്ല.ഒരു നടന്‍ തന്നെ പൂര്‍ണമായും ഈ വേഷം കൈകാര്യം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ കാലഘട്ടത്തിലെ നിരവധി കഥാപാത്രങ്ങളെയും ചിത്രത്തില്‍ അണിനിരത്തും.മൂന്ന് നായികമാരാണ് ചിത്രത്തിലുണ്ടാവുക. മാത്തൂര്‍ പണിക്കരെയും, ദ്രോണമ്ബള്ളി നായ്ക്കരെയും, മാര്‍ത്താണ്ഡവര്‍മ്മയെയും, ചെമ്ബകശേരി രാജാക്കന്മാരെയും പോലെ ശക്തരായ കഥാപാത്രങ്ങ ആണ് ഉള്‍പ്പെടുത്തുക എന്നും ത്തിന് ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button