KeralaMollywoodNewsEntertainment

ഗസല്‍ ഗായകൻ ഹരിഹരനും ഗ്രാമീണ നാടൻപാട്ടിൻ്റെ ഉടമ നഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യവുമായി ദയഭാരതി സായംസന്ധ്യ

ചിത്രത്തിലെ രണ്ടു ഗാനങ്ങളും ഹരിഹരൻ ആലപിച്ചിരിക്കുന്നു

ഇൻഡ്യൻ ഗസല്‍ സംഗീതത്തിൻ്റെ ഏറ്റം മികച്ച ഗായകനെന്നു വിശേഷിപ്പിക്കപ്പെടാവുന്ന അനുഗ്രഹീതഗായകൻ ഹരിഹരനും ഒറ്റച്ചിത്രത്തിലൂടെ മികച്ച ഗായികയായി ദേശീയ തലത്തില്‍ അംഗീകാരം നേടിയ, വേറിട്ട ശബ്ദത്തിൻ്റെ ഉടമ കൂടിയായ അട്ടപ്പാടിയിലെ ഗ്രാമീണ പാട്ടുകാരി നാഞ്ചിയമ്മയുടേയും നിറസാന്നിദ്ധ്യത്തിലൂടെയാണ് ഒരു രാവ് കടന്നുപോയത്.

ഒക്ടോബർ എട്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ ഗോകുലം കണ്‍വൻഷൻ സെൻ്ററിലായിരുന്നു ഇവരുടെ നിറസാന്നിദ്ധ്യമുണ്ടായത്. കെ.ജി. വിജയകുമാർ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ദയാഭാരതി എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചും, ടീസർ ലോഞ്ചും അരങ്ങേറിയ ചടങ്ങിലായിരുന്നു ഈ പ്രതിഭകളുടെ സാന്നിദ്ധ്യത്തിലൂടെ ആകർഷകമായത്. തമ്ബുരാൻ ഫിലിംസിൻ്റെ ബാനറില്‍ ബി. വിജയകുമാർ, ചാരങ്ങാട്ട് അശോകൻ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് ദയാ ഭാരതി . ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഗസല്‍ ഗായകൻ ഹരിഹരൻ അഭിനയ രംഗത്തേക്കു കൂടി കടന്നു വരുന്നു.

read also: ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തിയ പത്തു വയസുകാരന്റെ കാലിലെ ഞരമ്പ് മുറിച്ച്‌ ഡോക്ടര്‍, പരാതിയുമായി കുടുംബം

ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും ഹരിഹരൻ ആലപിച്ചിരിക്കുന്നു. നാഞ്ചിയമ്മയാണ് ഈ ചിത്രത്തിലെ മറ്റൊരു ഗാനമാലപിച്ചിരിക്കുന്നത്. കാടും കാടിൻ്റെ മനുഷ്യരും, അവിടുത്തെ പക്ഷിമൃഗാദികളുമൊക്കെ നമ്മുടെ സ്വത്താണന്നും, അവ സംരക്ഷിക്കപ്പെടേണ്ടതാണന്നും, ഈചിത്രത്തിലൂടെ അടിവരയിട്ടു പറയുന്നു. കാടിൻ്റെ ചൂഷണത്തിനെതിരേയുള്ള, ശക്തമായ താക്കീതും ഈ ചിത്രത്തിലൂടെ നല്‍കുന്നു.

സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടന്ന് ഈ ചടങ്ങില്‍ വച്ച്‌ ഹരിഹരൻ വ്യക്തമാക്കി. ഹരിഹരൻ സാറിനെക്കൊണ്ട് രണ്ടു ഗാനങ്ങള്‍ പാടിക്കുവാനാണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ സ്റ്റില്‍ജു അർജ്ജുൻ വഴി ഞങ്ങള്‍ ബോംബെയിലെ അദ്ദേഹത്തിൻ്റെ സ്റ്റുഡിയോയിലെത്തി ചിത്രത്തിൻ്റെ കഥാപരമായ ചില പുരോഗമനങ്ങള്‍ കൂടി ഈ അവസരത്തിലുണ്ടായി. അതനുസരിച്ചാണ് ചിത്രത്തിലെ ഗായകൻ്റെ പ്രാധാന്യവും, അദ്ദേഹത്തോട് പറഞ്ഞത്.

ഒരു തമിഴ് സിനിമയിലാണ് താനാദ്യം അഭിനയിച്ചതെന്നും, ആചിത്രത്തിനു മുമ്പ് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്ന് ഹരിഹരൻ പറഞ്ഞു.ജനങ്ങള്‍ തന്നോടു നല്‍കിയ സ്നേഹത്തിന് ഏറെ സന്തോഷമുണ്ടന്ന് നാഞ്ചിയമ്മയും പറഞ്ഞു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ചലച്ചിത്ര സാമുഹ്യ പ്രവർത്തകരും, ബന്ധുമിത്രാദികളുംപങ്കെടുത്ത ചടങ്ങില്‍ നിർമ്മാതാവ് ബി. വിജയകുമാർ സ്വാഗതമാശംസിച്ചു.എൻ. എം. ബാദുഷ. സ്റ്റില്‍ജു അർജുനൻ, എന്നിവർ ആശംസകള്‍ നേർന്നു.അനുക്കുട്ടൻ ഏറ്റുമാന്നൂർ നന്ദിയും പറഞ്ഞു.നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായ ഈ ചിത്രം ഒക്ടോബർ ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്. ഫോട്ടോ വിഷ്ണു ആമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button