തെരഞ്ഞെടുപ്പ് സത്യുവാങ്മൂലത്തില്‍ കോളം മാറിപൂരിപ്പിച്ച് അബദ്ധത്തില്‍ പെട്ടിരിക്കുകയാണ് ആന്ധ്ര മന്ത്രി. അച്ഛന്റെ പേര് ഭര്‍ത്താവിന്റെ കോളത്തില്‍ ചേര്‍ത്ത് ആന്ധ്ര പ്രദേശ് ഐ.ടി മന്ത്രിയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നര ലോകേഷ്. ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സത്യവാങ്മൂലത്തിലാണ് ലോകേഷിന് അക്കിടി പറ്റിയത്.
ആന്ധ്രയിലെ മംഗലഗിരി മണ്ഡലത്തില്‍ നിന്നാണ് ലോകേഷ് ജനവിധി തേടുന്നത്. സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത് പ്രകാരം, തന്റെയും ഭാര്യയുടെയും മകന്റെയും പേരില്‍ 373 കോടിയുടെ സ്വത്തുണ്ടെന്നാണ് ലോകേഷ് വ്യക്തമാക്കിയിട്ടുള്ളത്.തന്റെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നില്ലെന്ന് നര ലോകേഷ് വ്യക്തമാക്കി.
സ്വന്തം പേരില്‍ 253.6 കോടിയും ഭാര്യയുടെ പേരില്‍ 14.4 കോടിയും മകന്റെ പേരില്‍ 3.8 കോടിയുടെയും സ്വത്തുക്കളാണുള്ളത്. ഇതിന് പുറമെ മന്ത്രിയുടെ പേരില്‍ ഒരു ഫോര്‍ഡ് ഫിയെസ്റ്റയും രണ്ട് ഫോര്‍ച്യൂണറുമടക്കം മൂന്ന് വാഹനങ്ങളുണ്ട്.മാര്‍ച്ച് 22നാണ് ഇദ്ദേഹം നോമിനേഷന്‍ സമര്‍പ്പിച്ചത്. 25 ലോക്‌സഭ് സീറ്റുകളുള്ള ആന്ധ്ര ഏപ്രില്‍ 11നാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments