അബുദാബി: 60,000 ദിർഹമോ അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശംവയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് യുഎഇ. കസ്റ്റംസ് അധികൃതരാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇയിൽ നിന്ന് പോകുന്നവർക്കും രാജ്യത്തേക്ക് വരുന്നവർക്കും തീരുമാനം ബാധകമാണ്.
18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ കണക്കിലായിരിക്കും ഉൾപ്പെടുത്തുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി വ്യക്തമാക്കി. സ്വർണം, വജ്രം തുടങ്ങിയ വിലപിടിച്ച വസ്തുക്കൾ, കറൻസി, മറ്റു വസ്തുക്കൾ എന്നിവയെല്ലാം നിശ്ചിത മൂല്യത്തെക്കാൾ കൂടുതലുണ്ടെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടതാണ്.
Read Also: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനക്കേസുകൾ: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
Post Your Comments