കാസര്‍ഗോഡ്: ലോക്ക് ഡൗണ്‍ ഉണ്ടെങ്കിലും നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധിയാളുകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവിധയിടങ്ങളില്‍ പലരും ഇത്തരത്തില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതിനിടെ കാസര്‍ഗോഡ് ജില്ലയില്‍ പുറത്തിറങ്ങിയ ആളുടെ സത്യവാങ്മൂലം കണ്ട് പോലീസ് ഞെട്ടിയിരിക്കുകയാണ്.
‘വല്യമ്മയുടെ വീട്ടില്‍ ചക്ക പറിക്കാന്‍ പോകണം’ എന്നാണ് സത്യവാങ്മൂലത്തില്‍ എഴുതിയിരുന്നത്. വാഹന പരിശോധനയ്ക്കിടെയാണ് യുവാവിന്റെ സത്യവാങ്മൂലം പോലീസ് ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ നിരവധി ആളുകളാണ് അത്യാവശ്യ കാരണങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിന് മുന്‍പും ഒട്ടനവധിയാളുകള്‍ പല കാരണങ്ങളും പറഞ്ഞ് പുറത്തിറങ്ങുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
അനാവശ്യമായാണോ അത്യാവശ്യത്തിനാണോ പുറത്തിറങ്ങുന്നതെന്ന് കണ്ടെത്താന്‍ പോലീസ് കഷ്ടപ്പെടുകയാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ പറഞ്ഞാണ് പലരും പുറത്തിറങ്ങുന്നത് എന്നതിനാല്‍ പലരെയും യാത്ര ചെയ്യാന്‍ അനുവദിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, 2017ല്‍ ഡോക്ടറെ കണ്ടതിന്റെ രേഖകളുമായി എത്തിയവരും ഇക്കൂട്ടത്തിലുണ്ട്.
Post Your Comments