കൊച്ചി: ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്ന് സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്‌മൂലം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ സ്വപ്‍നയുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം നളിനി നെറ്റോയും ശിവശങ്കറും ചർച്ചകളിൽ പങ്കെടുത്തിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്ന വീഡിയോ ഇന്ന് ഓഫീസ് പുറത്തു വിട്ടിരുന്നു.
കോൺസുലേറ്റിൽ കാര്യങ്ങൾക്ക് ക്ഷണിക്കാനും മറ്റും സ്വപ്ന എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞ വീഡിയോ ആണ് പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് വന്നത്.
Post Your Comments