കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകീട്ട് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും രാത്രി എട്ടിന് മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സിനേയും നേരിടും. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്സിനെ നയിക്കുന്നത്. വിലക്കിന് ശേഷം ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സിലേക്ക് തിരിച്ചെത്തുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.
ദിനേശ് കാര്‍ത്തികാണ് നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റന്‍. മുംബൈ ഇന്ത്യൻസിനെ രോഹിത് ശര്‍മയാണ് നയിക്കുന്നത്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയെ പരിശീലിപ്പിക്കുന്നത് മുംബൈയുടെ മുന്‍കോച്ച് റിക്കി പോണ്ടിംഗാണ്.
Post Your Comments