തൃശൂര്‍: രണ്ട് വിദ്യാര്‍ഥികള്‍ വ്യത്യസ്ത അപകടങ്ങളില്‍ മുങ്ങിമരിച്ചു. കയ്പമംഗലം പള്ളിപ്പറമ്പില്‍ മൊയ്തീന് കുട്ടിയുടെ മകന് ജാസിം (17) മാനന്തവാടി കല്ലോടി മച്ചുകുഴിയില്‍ അശ്വിന് ജോസ് (21) എന്നിവരാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ജാസിം. കണ്ണംപുള്ളിപ്പുറത്ത് കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുമ്പോഴാണ് ജാസിം അപകടത്തില്‍പ്പെട്ടത്. കണ്ണംപുള്ളിപ്പുറം വായനശാലയ്ക്കു സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ ഏഴംഗ സംഘമാണു കുളിക്കാനെത്തിയത്. ഇവരിൽ രണ്ട് പേർ ചെളിയിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ജാസിം താഴ്ന്നുപോയി.
കൊടകര കാരൂര്‍ അമ്പലക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അശ്വിന് മുങ്ങിത്താണത്. കുളത്തിന്റെ അടിത്തട്ടിലെ ചേറില്‍ അകപ്പെട്ട അശ്വിനേയും മറ്റൊരു സുഹൃത്തിനേയും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി അശ്വിന് മരിച്ചു.
Post Your Comments