പാലക്കാട്: ചെറുപ്പുളശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന യുവതിയുടെ പരാതിയില്‍ ഇന്നലെ അറസ്റ്റിലായ പ്രകാശനെ ഇന്ന് കോടതിയില്‍ ഹാജാക്കും. ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് പ്രകാശനെ ഹാജരാക്കുക. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അതേസമയം പീഡനം നടന്നത് പാര്‍ട്ടി ഓഫീാസില് വച്ച്് തന്നെയാണോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പ്രകാശന്റെ ഡിഎന്‍എ പരിശോധനക്കുളള സാംപിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.
പീഡിപ്പിക്കപ്പെട്ടുവെന്നു കരുതുന്ന യുവതി പ്രസവിക്കുകയും ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്. മാര്‍ച്ച് 16-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂര്‍ നഗരിപ്പുറത്ത് ശ്രീഹരി വീട്ടില്‍ ഹരിപ്രസാദിന്റെ വീടിന് പിന്നില്‍ ഉറുമ്പരിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സംഭവ സ്ഥലത്ത് എത്തുകയും കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
Post Your Comments