![](/wp-content/uploads/2019/03/sabarimala-6.jpg)
പത്തനംതിട്ട: ശബരിമല യുവതി പ്രവേശന കേസിൽ നിരോധനാജ്ഞ ലംഘിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കള്‍ ഇന്ന് കോടതിയിലെത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എന്‍ കെ പ്രേമചന്ദ്രന്‍, ആന്‍റോ ആന്‍റണി എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ ഉൾപ്പെട്ടത്. ഇന്ന് റാന്നി കോടതി രാവിലെ 11 മണിക്ക് കേസ് പരിഗണിക്കും.
നിരോധനാജ്ഞ ലംഘിച്ച കേസില്‍ ജാമ്യം എടുക്കാനായാണ് നേതാക്കൾ കോടതിയില്‍ ഹാജരാകുന്നത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിൽ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്താണ് കോൺഗ്രസ് നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകാന്‍ എത്തിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരെ വിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. തുടർന്ന് നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
Post Your Comments