![Mamata banerjee](/wp-content/uploads/2019/03/mamata-banerjee.jpg)
ന്യൂഡൽഹി: 21 വര്‍ഷത്തിനു ശേഷം പാര്‍ട്ടിയുടം പേരില്‍ നിന്ന് കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനൊരുങ്ങി മമതാ ബാനര്‍ജി. പാർട്ടിയുടെ ലോഗോയിൽ പേരിനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഉപേക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതോടെ 21 വർഷമായി തൃണൺമൂല് കോണ്‍ഗ്രസിന്റെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് ഇല്ലാതാകും.
കോണ്‍ഗ്രസിനെ വെട്ടിമാറ്റിയുള്ള പുതിയ ലോഗോ അണിയറയില്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് പുറത്തുവിടും. നീല പശ്ചാത്തലത്തിൽ പച്ചനിറത്തിൽ തൃണമൂൽ എന്നു മാത്രമാണ് ഇതിൽ കുറിച്ചിരിക്കുന്നത്. ഇനി പുറത്തുവരുന്ന പാർട്ടി ബാനറിലും പോസ്റ്ററുകളിലും ഇനി ഈ ലോഗോയാവും ഉപയോഗിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പേരിൽ മാറ്റം വരുത്തില്ലെന്നാണ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.
അതേസമയം മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി, രാജ്യസഭാ എംപി ഡെറിക് ഒബ്രിയാൻ എന്നിവർ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് പുതിയ ലോഗോയാണ്.
Post Your Comments