Latest NewsNewsIndia

തൃണമൂൽ വിട്ടു: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് യശ്വന്ത് സിൻഹ

തന്‍റെ തീരുമാനത്തെ മമത ബാനര്‍ജി അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹ പാർട്ടി വിട്ടു. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹം ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. വലിയ ദേശീയ ലക്ഷ്യത്തിനായി പാർട്ടിയിൽനിന്നും വിട്ടു നിൽക്കേണ്ട സമയമായെന്നും പ്രതിപക്ഷ ഐക്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ട സമയമായെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

തന്‍റെ തീരുമാനത്തെ മമത ബാനര്‍ജി അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകണമെങ്കില്‍ തൃണമൂലില്‍നിന്നു രാജിവെക്കണമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉപാധിവച്ചിരുന്നു. ഈ ഉപാധി അംഗീകരിച്ചു കൊണ്ടാണ് പാര്‍ട്ടി വിട്ടത്.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നേരത്തെ, ബി.ജെ.പി ദേശീയ വക്താവായിരുന്ന ഇദ്ദേഹം മോദിയുമായി തെറ്റിപ്പിരിഞ്ഞ് 2018ല്‍ പാര്‍ട്ടിവിട്ട് 2021ലാണ് തൃണമൂലില്‍ ചേര്‍ന്നത്. വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button