കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 38 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന പ്രസ്‌താവനയുമായി നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തി. എം.എൽ.എമാർ ബി.ജെ.പിയില്‍ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ചെന്നും 21 പേർ തന്നോട് സംസാരിച്ചെന്നും മിഥുൻ ചക്രവർത്തി മാധ്യമങ്ങളോട് പറയുന്നു.
കൊൽക്കത്തയിലെ ബി.ജെ.പി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, തൃണമൂൽ നേതൃത്വം മിഥുൻ ചക്രവർത്തിയുടെ അവകാശവാദം നിഷേധിച്ച് രംഗത്ത് എത്തി.
‘ഞാൻ നിങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് നൽകട്ടെ. അതിന് തയ്യാറാവുക. ഇപ്പോൾ 38 ടി.എം.സി എംഎൽഎമാർ ഞങ്ങളുമായി സമ്പർക്കത്തിലാണ്. ഇവരിൽ 21 പേർ എന്നോട് നേരിട്ട് ബന്ധമുള്ളവരാണ്’- അദ്ദേഹം പറഞ്ഞു.
Read Also: നഗ്ന ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് നടൻ രൺവീർ: വസ്ത്രങ്ങൾ സംഭാവന നൽകി എൻ.ജി.ഒ
സംസ്ഥാന മന്ത്രി പാർത്ഥ ചാറ്റർജിയെ അടുത്തിടെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും മിഥുൻ ചക്രവർത്തി പ്രതികരിച്ചു. ‘തനിക്കെതിരായ ആരോപണം വ്യാജമാണെന്ന് ഉറപ്പുള്ള വ്യക്തിക്ക് സമാധാനമായി ഉറങ്ങാം. പക്ഷേ ആരോപണത്തിന് തെളിവുണ്ടെങ്കിൽ ആ വ്യക്തിയെ രക്ഷിക്കാന്‍ ആർക്കും കഴിയില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പോലും നിയമത്തിന് അതീതരല്ല’- അദ്ദേഹം പറഞ്ഞു.
Post Your Comments