തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസുകാര്‍ ബിജെപി സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സൃഷ്ടിച്ചത് ശബരില വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കെപിസിസി നേതാക്കള്‍ക്കും ഉമ്മന്‍ ചാണ്ടിക്കും ക്ലാസെടുക്കുന്ന ഡോ. കെ എസ് രാധാകൃഷ്ണനാണ് ബിജെപി പട്ടികയിലെ ഒരു സ്ഥാനാര്‍ഥി. മൃദുഹിന്ദുത്വം മൂലം കോണ്‍ഗ്രസ് ശിഥിലമാകും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസും ആര്‍എസ്എസും. പിന്നീട് ആര്‍എസ്എസ് നിലപാട് മാറ്റിയപ്പോള്‍ കോണ്‍ഗ്രസും മാറ്റി. ആര്‍എസ്എസിന്റെ നാമജപഘോഷയാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അനുവാദംനല്‍കി. അതോടെ ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്കുണ്ടായിയെന്നും കോടിയേരി പറഞ്ഞു.
അഞ്ചു മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് ആര്‍എസ്എസ് നിര്‍ത്തിയത് ഇത് കോണ്‍ഗ്രസിനെ സഹായിക്കാന്‍ വേണ്ടിയാണ്. കൊല്ലത്തെ അവരുടെ സ്ഥാനാര്‍ഥിയെ ബിജെപിക്കാര്‍ക്കുപോലും അറിയില്ല. കണ്ണൂരില്‍ എക്കാലത്തും വോട്ട് കെ സുധാകരനു ചെയ്യുകയാണ് ബിജെപിയുടെ പതിവ്. എറണാകുളത്തെ അല്‍ഫോണ്‍സ് ബിജെപിക്കാര്‍ക്ക് അനഭിമതനാണ്.വടകരയില്‍ ബിജെപിക്ക് തൃപ്തിയില്ലാത്ത സ്ഥാനാര്‍ഥിയാണകോഴിക്കോട്ടും വോട്ടു സമാഹരിക്കാന്‍ കഴിയുന്നയാളല്ല സ്ഥാനാര്‍ഥി.
കെപിസിസി അംഗം കെ രാമന്‍നായരും വനിതാകമീഷന്‍ അംഗമായ ജെ പ്രമീളാദേവിയും എഐസിസി വക്താവ് ടോം വടക്കനുമൊക്കെ ബിജെപിയിലേക്ക് പോയെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments