Latest NewsKerala

കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല : ഉമ്മന്‍ ചാണ്ടി

കൊല്ലം : കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്നും ഓച്ചിറയിലെ പെണ്‍കുട്ടിയ്ക്ക് നീതി കിട്ടണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി . കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓച്ചിറയില്‍ നിന്നും അന്യസംസ്ഥാന ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് പ്രതികള്‍ക്കൊപ്പം നിന്ന് ഒത്തുകളി നടത്തുകയാണ്. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. കേസില്‍ കനത്ത ജാഗ്രത വേണം. നീതിക്ക് വേണ്ടിയാണ് പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത്. പരാതിയുമായി ചെന്നവരെ കേള്‍ക്കാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ല. ഇത്തരമൊരു സംഭവം സാക്ഷര കേരളത്തിന് അവമതിപ്പുണ്ടാക്കുന്നതാണെന്നും ഇത് കേരളത്തിലെവിടെയും തുടരാതിരിക്കാന്‍ പ്രത്യേകം നടപടി വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button