
ചാംഗ്ഷ: വിനോദയാത്രാ സംഘത്തിന്റെ ബസിനു തീപിടിച്ചു. അപകടത്തിൽ 26 പേർ മരിച്ചു. 28 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ദെയിലായിരുന്നു അപകടം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല.
56 പേര് അപകടസമയത്ത് ബസിലുണ്ടായിരുന്നതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ഹുനാന്‍ പ്രവിശ്യാ കമ്മിറ്റി വക്താവ് അറിയിച്ചു. ടൂറിസ്റ്റ് ബസ് ഹാന്‍ഷൗ കൗണ്ടിയിലെ ദേശീയപാതയിലൂടെ സഞ്ചരിക്കവെ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. രണ്ടു ഡ്രൈവര്‍മാരും രണ്ടു ഗൈഡുകളും ബസിലുണ്ടായിരുന്നു. രണ്ടു ഡ്രൈവര്‍മാരെയും പോലീസ് അറസ്റ്റുചെയ്തു.
Post Your Comments