ന്യൂഡൽഹി : ബിജെപി നേതാവും മുന്‍കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനമില്ലാത്തത്. കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് വ്യാജരേഖകള്‍ ആണെന്നും ഡയറിയിലെ കൈപ്പട പരിശോധിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നേരത്തെ കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പയും കോഴ ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട രേഖകളും വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.
Post Your Comments