സുസുകി മോട്ടോര്‍ കോര്‍പറേഷനും ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും ആഗോളാടിസ്ഥാനത്തില്‍ കൈകോര്‍ക്കുന്നു. ഇരു കമ്പനികളും ഒന്നിക്കുന്നതോടെ സുസുകിക്ക് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യകള്‍ ടൊയോട്ട നല്‍കും.
ബ്രെസയുടെ ടൊയോട്ട പതിപ്പ് 2022 മുതല്‍ ടൊയോട്ട ഇന്ത്യയില്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബലെനോ, സിയാസ്, എര്‍ട്ടിഗ, ബ്രെസ എന്നീ മോഡലുകള്‍ ഇന്ത്യയില്‍ ടൊയോട്ടയ്ക്കു വേണ്ടി മാരുതി സുസുക്കിയും നിര്‍മ്മിച്ച് നല്‍കും.ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിപണനം സാധ്യമാക്കുന്നതിനോടൊപ്പം യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കു വ്യാപിപ്പിക്കുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments