കാത്തിരിപ്പുകൾക്ക് വിരാമം. 250 സിസി ജിക്‌സർ വിപണിയിൽ എത്തിച്ച് സുസുക്കി. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ബൈക്കിനെ കമ്പനി അവതരിപ്പിച്ചത്. പൂര്‍ണ്ണ ഫെയേര്‍ഡ് ബൈക്കായി കടന്നുവരുന്ന ജിക്‌സര്‍ 250യെ എഞ്ചിന്‍ കേസിങ് തുറന്നുകാട്ടും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്നു ഇതൾ പോലെയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, മൂര്‍ച്ചയേറിയ ഫെയറിങ് ഘടന, ഇരട്ട ബാരല്‍ ശൈലിയുള്ള എക്‌സ്‌ഹോസ്റ്റ് യൂണിറ്റ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാർ, സ്‌പ്ലിറ്റ് സീറ്റ്, പൂര്‍ണ്ണ ഡിജിറ്റല്‍ യൂണിറ്റ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവ പ്രധാന പ്രത്യേകതകൾ.
ഭാരത് സ്റ്റേജ് IV നിലവാരമുള്ള 249 സിസി ഒറ്റ സിലിണ്ടര്‍ SOHC ഓയില്‍ കൂൾഡ് എഞ്ചിൻ 26 bhp കരുത്തും 22.6 Nm torque ഉം പരമാവധി സൃഷ്ടിച്ച് ബൈക്കിനെ നിരത്തിൽ കരുത്തും, ആറു സ്പീഡ് ഗിയർ ബോക്സ് കുതിപ്പും നൽകുന്നു. 38.5 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന്‍. 161 കിലോയാണ് ബൈക്കിന് ഭാരം. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറങ്ങളിൽ എത്തുന്ന ബൈക്കിന് 1.70 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. യമഹ ഫേസര്‍ 25, ഹോണ്ട CBR250R ബൈക്കുകാളയിരിക്കും പ്രധാന എതിരാളികൾ.
Post Your Comments