Latest NewsCarsAutomobile

ആഗോളതലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന നേട്ടം ഈ കമ്പനിക്ക്

ആഗോളതലത്തില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ് എന്ന നേട്ടം സ്വന്തമാക്കി ടൊയോട്ട. ഗൂഗിളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി വെയ്‌ഗൊ നടത്തിയ സര്‍വ്വേയിലൂടെ 171 രാജ്യങ്ങളില്‍ 57 ഇടങ്ങളിലും ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കമ്പനി ടൊയോട്ടയാണ് എന്ന് കണ്ടെത്തി. 25 രാജ്യങ്ങളില്‍ ഒന്നാമതെത്തിയ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ല്യു രണ്ടാം സ്ഥാനവും, 23 രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്തെത്തിയ മെഴ്‌സീഡിസ് ബെന്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. TOYOTA

ഓസ്‌ട്രേലിയ, യു എസ്, കാനഡ, മധ്യ പൂര്‍വ രാജ്യങ്ങള്‍, കിഴക്കന്‍ – മധ്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലാണ് ടൊയോട്ട കൂടുതൽ ആധിപത്യം പുലർത്തിയത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിൽ മെഴ്‌സീഡിസ് ബെന്‍സിന് ഏറെ സ്വീകാര്യത ലഭിച്ചു. ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് ആണ് റഷ്യയില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെടുന്ന കാര്‍ ബ്രാന്‍ഡ്. യു എസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ലെയെക്കുറിച്ചറിയാനാണ് ചൈനയിലും നേര്‍വേയിലും ഹോളണ്ടിലുമൊക്കെയുള്ളവർക്ക് താല്പര്യം. ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിൽ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയ്ക്ക് ഏറെ സ്വീകാര്യത ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button