ഡീസല്‍ മോഡൽ വാഹനങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം). ആവശ്യക്കാരുള്ളിടത്തോളം ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം തുടരുമെന്ന കമ്പനി വൈസ് ചെയര്‍മന്‍ ശേഖര്‍ വിശ്വനാഥന്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബി.എസ് ആറ്) നിലവാരം കൈവരിക്കാനുള്ള പരിഷ്‌കാരം വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം ഇന്ത്യയില്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മാണശാലയ്ക്കായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തികമായാൽ ഈ നിര്‍മാണശാലയില്‍ നിന്ന് അധിക ചെലവില്ലാതെ ബി.എസ് ആറ് നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടി.കെ.എം. ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറുമാണ് മികച്ച വിൽപ്പന നേട്ടം ഇന്ത്യയിൽ ടൊയോട്ടയ്ക്ക് നേടി കൊടുക്കുന്നത്.
Also read : ബി.എസ്- 6ലേക്ക് ചുവട് വെക്കനൊരുങ്ങി യമഹ
കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെയുള്ള വിൽപ്പനയുടെ കണക്കെടുക്കുമ്പോൾ 82 ശതമാനവും ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളായിരുന്നു. അവശേഷിക്കുന്ന 18 ശതമാനം മാത്രമാണു പെട്രോള്‍ പതിപ്പുകൾ. റുകളുടെ വില്‍പ്പനയിലാവട്ടെ പെട്രോള്‍- ഡീസല്‍ മോഡലുകളുടെ അനുപാതം 50:50 എന്ന നിലയിൽ എത്തി നിൽക്കുന്നു. അടുത്ത ഏപ്രില്‍ ഒന്നിന് ബി.എസ് ആറ് നടപ്പാവുന്നതോടെ ഡീസല്‍ കാറുകളുടെ വിലയില്‍ വില വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments