Latest NewsKerala

സ്ഥാനാർത്ഥി നിർണയത്തിൽ ആർഎസ്എസ് ഇടപെട്ടിട്ടില്ല ; എം ടി രമേശ്

പത്തനംതിട്ട : ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർ എസ് എസ് ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംടി രമേശ്.

പത്തനംതിട്ട സീറ്റിലേക്ക് ഒരൊറ്റ പേര് മാത്രമാണ് സംസ്ഥാന ഘടകം നിര്‍ദേശിച്ചതെന്നും എംടി രമേശ് വ്യക്തമാകുന്നു. സംസ്ഥാന ഘടകം തയ്യാറാക്കിയ പട്ടിക ദേശീയ അധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതി പരിശോധിച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനത്തിൽ കേന്ദ്ര നേതൃത്വത്തിന് മുൻപിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടോയെന്നറിയില്ല. പട്ടികയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്നത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് രമേശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button