Latest NewsKerala

ജേക്കബ് തോമസ് വിരമിച്ചു ; സ്വയം വിരമിക്കല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് സസ്പെന്‍ഷനിലായിരിക്കെ സ്വയം വിരമിക്കല്‍ അപേക്ഷ സമര്‍പ്പിച്ചു . ചീഫ് സെക്രട്ടറിക്കും കേന്ദ്ര സര്‍ക്കാരിനുമാണ് അപേക്ഷ നല്‍കിയത്. ട്വന്റി20 മുന്നണിയുടെ സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2017 ഡിസംബര്‍ 30 മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു.

സസ്‌പെന്‍ഷന്‍ ഇപ്പോഴും തുടരുകയാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തെ തുടര്‍ന്നായിരുന്നു മൂന്നാം തവണ സസ്‌പെന്‍ഷനിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button