Latest NewsIndia

സണ്ണി ഡിയോള്‍ ഗുര്‍ദാസ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഗുര്‍ദാസ്പൂര്‍:സണ്ണി ഡിയോള്‍ പഞ്ചാബിലെ ലോക്‌സഭാ മണ്ഡലമായ ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. ബോളിവുഡ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

സണ്ണി ഡിയോള്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്റെയും പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തിലാണ് എപ്രില്‍ 23 ന് ബിജെപിയില്‍ ചേര്‍ന്നത്.2017ല്‍ വിനോദ് ഖന്ന മരിച്ചതിനു ശേഷം വന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സുനില്‍ കുമാര്‍ ആണ് ഗുര്‍ദാസ്പൂരില്‍ വിജയിച്ചത്. സുനില്‍ കുമാര്‍ തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

പഞ്ചാബിലെ 13 ലോകസഭാ സീറ്റുകളില്‍ മൂന്ന് എണ്ണത്തിലാണ് ബിജെപി മത്സരിക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ മേയ് 19നാണ് പഞ്ചാബിലും വോട്ടെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button