ന്യൂഡല്‍ഹി: വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ജനവിധി തേടുന്നവരുടെ പൂര്‍ണ്ണമായ ചിത്രം നാളെ അറിയാന്‍ സാധിക്കുമെന്ന് സൂചനകള്‍. ഇതിനോട് ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളെല്ലാം പൂര്‍ത്തീകരിച്ചതായും ഇനി അനൗപചാരിമായ ചില ചര്‍ച്ചകള്‍ മാത്രമാണ് നടക്കാനുളളത് .
സ്ക്രീനിങ്ങ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ട്. നാളെ ശനിയാഴ്ച സ്ഥാനാര്‍ഥി പട്ടികയുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കെെമാറുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്യും. ഇതിനു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക ചില മണ്ഡലങ്ങളില്‍ ഒന്നിലധകം പേരുകള്‍ വന്നിട്ടുളളതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments