ന്യൂഡല്‍ഹി:പെരുമാറ്റച്ചട്ടലംഘനം നടത്തിയ കന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്.പെരുമാറ്റച്ചട്ടലംഘനം നടത്തുന്ന നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ കര്‍ശന നടപടി തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.
സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ യോഗി ആദിത്യനാഥ്, മായാവതി എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്നു വിശേഷിപ്പിച്ചതിനാണ് കേന്ദ്രമന്ത്രിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചു കൊണ്ട് സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments