ആലപ്പുഴ: മാതൃകാ പെരുമാറ്റച്ചട്ടം; സർക്കാർ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം ജാഗ്രതയോടെ .ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കേ സർക്കാർ ഉദ്യോഗസ്ഥർ ഫെയ്സ്ബുക്ക്, വാട്സ് ആപ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയോ മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ ഷെയർ ചെയ്യാനോ പാടുള്ളതല്ല .
കർശന നിർദേശം പാലിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകി .
Post Your Comments