ErnakulamNattuvarthaLatest NewsKeralaNews

കരുവന്നൂർ കേസ്: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് പ്രത്യേക സിബിഐ കോടതി

കൊച്ചി: കരുവന്നൂർ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക സിബിഐ കോടതി. തുറന്ന കോടതിയാണെന്നും ആർക്കും വരാം എന്നും പ്രത്യേക സിബിഐ കോടതി ജഡ്ജി ഷിബു തോമസ് അറിയിച്ചു. രാവിലെ കോടതി മുറിയിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത്തിന് ഏർപ്പെടുത്തിയ വിലക്ക് വിവാദമായ സാഹചര്യത്തിൽ ആണ് വിശദീകരണം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പിആർ അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റേയും കസ്റ്റഡി അപേക്ഷ പരിഗണിക്കവെ, മാധ്യമങ്ങൾ കോടതിയിൽ കയറേണ്ടെന്ന് കലൂരിലെ പിഎംഐഎൽ കോടതി ജഡ്ജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലേക്ക് എത്തിയപ്പോഴാണ് ജഡ്ജിയുടെ അനുമതിയില്ലാതെ കോടതിയില്‍ പ്രവേശിക്കാനാകില്ലെന്ന് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button