KeralaLatest NewsNews

മാധ്യമങ്ങളെന്ന് പറഞ്ഞ് വരുന്ന എല്ലാവരേയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ കയറ്റിവിടാനാകില്ല: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോയുടെ വിവാദ സർക്കുലറിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അനുവാദം ഇല്ലാതെ ഓൺലൈൻ മാധ്യമങ്ങളെന്നപേരിൽ പലരും എത്തുകയാണെന്നും ഇത് സ്ഥാപനത്തെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോയിൽ അനുവാദം വാങ്ങിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് തെറ്റില്ലെന്നും ജി ആർ അനിൽ വ്യക്തമാക്കി.

Read Also: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് വൻ ഡിമാന്റ്: ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുപോയത് 100 ക്വിന്റൽ

കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളെ ഔട്ട്‌ലെറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി സപ്ലൈകോ എം ഡി ശ്രീരാം വെങ്കിട്ടരാമനാണ് ഉത്തരവ് പുറത്തിറക്കിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. മാധ്യമങ്ങളെന്ന് പറഞ്ഞ് വരുന്ന എല്ലാവരേയും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ കയറ്റിവിടാനാകില്ല. ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്. അനുവാദം വാങ്ങി ദൃശ്യങ്ങൾ എടുക്കുന്നതിൽ തെറ്റില്ല. അനുവാദം ഇല്ലാതെ കയറിയിറങ്ങാൻ കഴിയുന്ന അവസ്ഥ ഉണ്ടായാൽ സ്ഥാപനത്തെ അത് തകർക്കുമെന്നാണ് ജി ആർ അനിൽ അഭിപ്രായപ്പെട്ടത്.

സംസ്ഥാനത്തുടനീളം സപ്ലൈകോ പ്രവർത്തിക്കുന്നത് ഈ മേഖലയിൽ വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണെന്നും സപ്ലൈകോയുടെ പ്രതിച്ഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ അനുമതിയില്ലാതെ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് അനുവദിക്കരുത്. സപ്ലൈകോയെക്കുറിച്ചുള്ള ധാരണകൾ കൂടുതൽ മോശമാക്കുമെന്നതിനാൽ ജീവനക്കാർ അത്തരത്തിലുള്ള അഭിമുഖങ്ങൾ നൽകരുത്. ഇക്കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം. നിർദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും എംഡി പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: ഒരിടവേളയ്ക്ക് ശേഷം ചര്‍ച്ചയായി കുഞ്ഞനന്തന്റെ മരണം: ഭക്ഷ്യ വിഷബാധയേറ്റായിരുന്നു മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button