തൃശൂര്‍: ഞാനും ഒരു പൗരന്‍. വഴിതടഞ്ഞാല്‍ തനിക്ക് കേസ് കൊടുക്കാമെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് സംഭവം. ‘വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Read Also: ലഹരിക്കെതിരേ നിലകൊള്ളാൻ കുട്ടികളെ പഠിപ്പിക്കുന്നതിലാകണം പ്രഥമ ശ്രദ്ധ: വിദ്യാഭ്യാസ മന്ത്രി
മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിയ്ക്ക് എതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ മാദ്ധ്യമ പ്രവര്‍ത്തക പോലീസിന് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് നടക്കാവ് പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം സുരേഷ് ഗോപിയ്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കും.
Post Your Comments