KeralaLatest News

പൂയംകുട്ടി കാടുകളില്‍ ആനപ്പോര്, വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുന്നത് ഇണയ്ക്കായി

എറണാകുളം : ആഗ്രഹിച്ച ഇണയെ കിട്ടാനായി മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും യുദ്ധത്തിനിറങ്ങും. കാമിനി കലഹം വിതയ്ക്കുകയാണ് ഇപ്പോള്‍ പൂയംകുട്ടി കാടുകളില്‍. പിടിയാനയാക്കായി പരസ്പരം കൊമ്പുകുത്തുകയാണ് ഇവിടെ കൊമ്പന്‍മാര്‍.

പൂയംകുട്ടിക്ക് സമീപത്തെ കണ്ടംപാറ ഭാഗത്തെ കാട്ടിലെ പുഴയോരത്താണ് ആനകളുടെ പോര്. പുഴയുടെ അക്കരെ ഇക്കരെ നിന്നുള്ള ആനകളാണ് കുത്തുകൂടുന്നത്. പുഴയിലിറങ്ങിയാണ് ഇവരുടെ ബലപരീക്ഷ. രണ്ട് കൊമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മറ്റ് ആനക്കൂട്ടം കാഴ്ച്ചക്കാരായി കരയിലുണ്ട്. ആനകളുടെ പോരാട്ടം കേട്ടറിഞ്ഞെത്തുന്നവരും കൊമ്പന്‍മാരുടെ യുദ്ധത്തിന് സാക്ഷിയാകാനുണ്ട്.

പുഴയോരത്തുണ്ടായിരുന്ന ആദിവാസികളാണ് ഘോരമായ ചിന്നംവിളി ശബ്ദം കേട്ട് ആനകളുടെ പോരാട്ടം ആദ്യം കണ്ടത്. തുടര്‍ന്ന് വനപാലകരെത്തിയെങ്കിലും ആദിവാസികള്‍ തന്നെയാണ് ആനകളുടെ സമീപത്തെത്തി യുദ്ധത്തിന്റെ തീവ്രത മനസിലാക്കുന്നത്. കൊമ്പുകോര്‍ക്കുന്നവരില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ആനകളുടെ ഇണ ചേരുന്ന കാലമായതിനാല്‍ ഈ വനമേഖലയില്‍ കൊമ്പനാനകളുടെ കോമ്പുകോര്‍ക്കല്‍ പതിവാണ്. തുണ്ടം വനത്തിലും പൂയംകുട്ടി വനത്തിലുമായി രണ്ട് ആനകളുടെ ജഡം അടുത്തിടെ കണ്ടെത്തിയിരുന്നു. പര്‌സപരമുള്ള ഏറ്റുമുട്ടലിനിടയില്‍ കുത്തേറ്റാണ് ആനകള്‍ ചരിയുന്നത്. പരിക്കേറ്റ ആനയെ വിട്ടുപോയ ആന വനത്തിനുള്ളില്‍ ഉള്ളതിനാല്‍ ആളുകള്‍ക്ക് വനത്തിന് ഉള്ളിലേക്ക് കടക്കുന്നതിന് വിലക്കുണ്ട്. മദം പൊട്ടി നില്‍ക്കുന്ന ആന അപകടകാരിയാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button