പാലക്കാട്: സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായെന്ന പരാതിയില്‍ ഇന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. ഇതിനെ തുടര്‍ന്ന് ആരോപണ വിധേയനായ യുവാവിനെതിരെ പോലീസ് കേസെടുത്തു.
പരാതിയില്‍ യുവതി നല്കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് രണ്ടാമത് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. crpc 164 പ്രകാരമാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യമൊഴി എടുക്കാന്‍ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പോലീസ് അപേക്ഷ നല്കി. അനുമതി കിട്ടിയാല്‍ ഇന്നുന തന്നെ യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം പ്രസവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും കോടതി നടപടി സ്വീകരിയ്ക്കുക.രഹസ്യമൊഴിയിലും യുവതി ആദ്യത്തെ പരാതിയില്‍ ഉറച്ചു നിന്നാല്‍ പോലീസ് തുടര്‍ നടപടികളിലേക്ക് കടക്കും.
Post Your Comments