ന്യൂഡല്‍ഹി : ഇന്ത്യന്‍ ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും മുന്നില്‍ ചൈനീസ് വിമാനങ്ങള്‍ പറത്താന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍. . മലേഷ്യയിലെ ഒന്നാമത്തെ പ്രതിരോധ പ്രദര്‍ശനമായ Langkawi International Maritime and Aerospace Exhibition 2019 (LIMA’19)ല്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനം പങ്കെടുക്കും. എന്നാല്‍ പാക്കിസ്ഥാന്റെ കൈവശമുള്ള ചൈനീസ് നിര്‍മിത പോര്‍വിമാനം ജെഎഫ്17 പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പ്രതിരോധ വിപണിയിലെ പോര്‍വിമാന പ്രദര്‍ശനം കൂടിയായ എല്‍ഐഎംഎ-19ല്‍ ഇന്ത്യയുടെ തേജസിനു മുന്നില്‍ ജെഎഫ്17 ശ്രദ്ധിക്കാതെ പോകുമെന്ന് പാക്കിസ്ഥാനു വ്യക്തമായി അറിയാമെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. തേജസ് പങ്കെടുത്ത മറ്റു ഷോകളില്‍ നിന്നും പാക്കിസ്ഥാന്റെ ജെഎഫ്17 വിട്ടുനിന്നിട്ടുണ്ട്. ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന പോര്‍വിമാന ഷോയില്‍ ഇന്ത്യയുടെ തേജസിനു മുന്നില്‍ ജെഎഫ്17 പരാജയപ്പെടുമെന്ന ഭീതിയാണ് പാക്കിസ്ഥാനെന്നും ആരോപണമുണ്ട്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് മലേഷ്യ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മിച്ച ജെഎഫ് 17 പോര്‍വിമാനത്തിന് പകരമായാണ് മലേഷ്യ ഇന്ത്യയുടെ പോര്‍വിമാനത്തില്‍ താത്പര്യം പ്രകടിപ്പിച്ചത്. 30 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാനാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശ്രീലങ്കയും ജെഎഫ് 17 പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചിരുന്നു.
ജെഎഫ് 17 പോര്‍വിമാനത്തേക്കാള്‍ കൂടുതല്‍ മികച്ചതാണ് ഇന്ത്യയുടെ തേജസ് പോര്‍വിമാനമെന്നാണ് പല പ്രതിരോധ വിദഗ്ധരുടേയും അഭിപ്രായം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് തേജസ് നിര്‍മിക്കുന്നത്. പാക്ക് ചൈനീസ് പോര്‍വിമാനത്തേക്കാള്‍ വില കൂടുതലാണെങ്കിലും പ്രകടനംകൊണ്ട് തേജസ് മികച്ചു നില്‍ക്കുന്നുവെന്നാണ് വിലയിരുത്തലുകള്‍.
Post Your Comments