Latest NewsNewsIndia

ചൈനയുടെ നീക്കങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാനായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങള്‍ : തേജസിനെ ശത്രുക്കള്‍ക്ക് തകര്‍ക്കാനാകില്ല : പാകിസ്ഥാന് ആശങ്ക

ന്യൂഡല്‍ഹി : ചൈനയുടെ നീക്കങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാനായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങള്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനങ്ങളാണ് ഇനി ചൈനയുടെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കുക. ഇതിനായി പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു. സതേണ്‍ എയര്‍ കമാന്‍ഡിനു കീഴില്‍ സുലീറില്‍ ഉള്ള ആദ്യ എല്‍സിഎ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) തേജസ് സ്‌ക്വാഡ്രണ്‍ ആണ് വിന്യസിച്ചിരിക്കുന്നതെന്നു വ്യോമസേന വൃത്തങ്ങള്‍ പറഞ്ഞു.

Read Also : ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ … അഞ്ച് രാഷ്ട്രങ്ങളുമായി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുന്ന ‘ എയര്‍ ബബിളുകള്‍’ നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ

ഭാരംകുറഞ്ഞ ബോഡി, ക്വാഡ്രുപ്ലെക്സ് ഡിജിറ്റല്‍ ഫ്ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോപ്രൊസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എന്‍ജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസിനുണ്ട്. നാലായിരത്തിലേറെ തവണ പരീക്ഷണ പറക്കല്‍ നടത്തിയിട്ടുള്ള തേജസ് യുദ്ധവിമാനങ്ങള്‍ ഒരിക്കല്‍ പോലും തകരുകയോ സാങ്കേതിക തകരാര്‍ പ്രകടമാക്കുകയോ ചെയ്തിട്ടില്ല. ഇതു റെക്കോര്‍ഡാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button