Latest NewsKuwaitGulf

കുവൈറ്റില്‍ സ്ന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റം

കുവൈറ്റ് സിറ്റ് : കുവൈറ്റില്‍ സ്ന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ മാറ്റം . ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍സെക്രട്ടറിയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് ഇത് സംബസിച്ച നിര്‍ദേശം നല്‍കിയത്. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി.

എമിഗ്രേഷന്‍ മാനേജര്‍ ആയിരിയ്ക്കും ഓരോരുത്തരുടേയും വിസ മാനദണ്ഡങ്ങള്‍ പരിശോധിയ്ക്കുക. ആരൊക്കെയാണ് പറഞ്ഞിരിക്കുന്ന നിയമപരിധിയില്‍ വരുന്നതെന്ന് സൂക്ഷ്മനിരീക്ഷണത്തിനു ഷേഷമായിരിയ്ക്കും സന്ദര്‍ശന വിസ അനുവദിയ്ക്കുക. ഇതോടെ പുതിയ തീരുമാനം അനുസരിച്ച് കുവൈറ്റില്‍ ഇഖാമയുള്ള വിദേശികളുടെ ജീവിത പങ്കാളി, കുട്ടികള്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ എന്നിവരുടെ സന്ദര്‍ശക വിസ കാലാവധി മൂന്നു മാസമായിരിക്കും. കൊമേഴ്‌സ്യല്‍ സന്ദര്‍ശകര്‍ക്കും, പ്രവാസിയുടെ ഭാര്യയും കുട്ടികളും ഒഴികെയുള്ളയുള്ളവര്‍ക്കും വിസക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് അനുവദിക്കുക.

സഹോദരങ്ങളുടെ സന്ദര്‍ശന വിസക്കും പരമാവധി 30 ദിവസമാണ് കാലപരിധി. സ്‌പോണ്‍സറുടെ ജോലിയും സാഹചര്യങ്ങളും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറക്കാന്‍ അവകാശമുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button