ദമ്മാം : ചിത്രകലാ പ്രേമികളെ കീഴടക്കി ‘ഇത്റ’ . ലോക പ്രശ്സത ചിത്രകാരന്മാരായ വിൻസൻറ് വാൻ ഗോഗിന്റെയും, ലിയനാഡോ ഡാവിഞ്ചിയുടേയും ചിത്രങ്ങളുടെ പ്രദർശനം കാണാൻ ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ, ‘ഇത്റ’ യിലേക്ക് ചിത്രകലാ പ്രേമികളുടെ ഒഴുക്ക്.
കൂടാതെ മാർച്ച് 14 മുതൽ നടന്നു വരുന്ന ‘ഈസ്റ്റേൺ പ്രോവിൻസ് ഫെസ്റ്റി’ വലിനോടനുബന്ധിച്ചാണ് ഇത്റയിൽ ചിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്. കാലം കീഴടക്കിയ ലോകോത്തര ചിത്രകാരന്മാരുടെ സൃഷ്ടികളെ അടുത്തറിയാനുള്ള അപൂർവാനുഭവമാണ് ഇവിടെ. 37 വയസു വരെ മാത്രം ജീവിച്ച ‘വാൻഗോഗ്’ വരച്ച ചിത്രങ്ങൾ പിന്നീട് ലോകത്തിന്റെ അപൂർവ്വ സൃഷ്ടികളായി വിലയിരുത്തപ്പെടുകയായിരുന്നു.
വാൻ ഗോഗ്ജീ വിതത്തിനു ചുറ്റും കണ്ട കാഴ്ചകളെ അതിെൻറ ഭാവവും തന്മയത്വവും നിറവും ചോരാതെ വരച്ചുവെച്ചു. ജീവിതത്തിന്റെ അപൂർവ്വ സുന്ദരമായ ഭാവങ്ങളുടെ നിറച്ചാർത്തുകളാണ് വാൻഗോഗിെൻറ ചിത്രങ്ങളെന്ന് പിന്നീട് ലോകം വാഴ്ത്തി. കേവലം ചിത്രപ്രദർശനത്തിനപ്പുറത്തും ഇരു ചിത്രകാരന്മാരുടേയും ജീവിത വഴികളിലൂടെയുള്ള യാത്രയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Post Your Comments