
ദുബായ് :വ്യാജ പോലീസ് ചമയൽ; രണ്ട് പേർക്ക് നഷ്ട്ടമായത് ആറര കോടി .ദുബായിൽ പൊലീസ് ചമഞ്ഞ് രണ്ടു പേരെ തട്ടിക്കൊണ്ടുപോവുകയും 3.5 മില്യൺ ദിർഹം (ഏതാണ്ട് ആറര കോടി രൂപ) കവരുകയും ചെയ്ത ഏഴു പേരുടെ സംഘം പിടിയിൽ. ഇവർക്കെതിരായ കേസ് ദുബായ് പ്രാഥമിക കോടതിയിൽ ആരംഭിച്ചു.
വ്യാജ പോലീസുകാരായി വന്നവർ 39 വയസ്സുള്ള എമിറാത്തിയും 38 വയസ്സുള്ള സിറിയക്കാരനുമാണ് പൊലീസ് വേഷത്തിലെത്തി പാക്ക് സ്വദേശികളായ രണ്ടുപേരെ കബളിപ്പിച്ച് പണം തട്ടിയത്.
കൂടാതെ പൊലീസ് വേഷത്തിലെത്തിയ ഇവർക്കൊപ്പം സഹപൊലീസുകാരായി അഞ്ചു പേർ വേറെയും ഉണ്ടായിരുന്നു. ഇതില്‍ ഒരാൾ അഫ്ഗാൻ സ്വദേശിയും മറ്റു നാലുപേർ പാക്കിസ്ഥാനികളുമാണ്. ജനുവരിയിൽ നെയ്ഫ് ഭാഗത്തു വച്ച് ലാൻഡ്ക്രൂയിസർ കാറിൽ എത്തി പൊലീസ് ഐഡി കാണിച്ചായിരുന്നു സംഭവങ്ങൾ.
Post Your Comments