ഇന്തോനേഷ്യ: കടലിന്റെ പശ്ചാത്തലത്തില്‍ ചിത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ തിരമാലയിൽപ്പെട്ടുപോയ യുവതിയുടെ വീഡിയോ വൈറലാകുന്നു. ചെറിയ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യയിലെ നുസ ലംബോന്‍ഗന്‍ ദ്വീപിലാണ് സംഭവം. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി പാറക്കെട്ടില്‍ കയറിയ യുവതിയെ ഉയര്‍ന്നുവന്ന ശക്തമായ തിരമാല യുവതിയെ അടിച്ചുതെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഫേസ്‌ബുക്ക് വഴി പ്രചരിച്ച വീഡിയോ അതിവേഗം വൈറലാവുകയായിരുന്നു. ബാലിയില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം പേജിലും അപകടത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ വീഡിയോ ആളുകള്‍ ഷെയര്‍ ചെയ്യണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.
花季少女,巨浪吞噬,命懸一線 pic.twitter.com/qTo7vDyDRu
— 人民日報 People’s Daily (@PDChinese) March 17, 2019
Post Your Comments