ഈ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കിരീടം നേടുമെന്ന പ്രഖ്യാപനവുമായി മുന്‍ ഇംഗ്ലണ്ട് ടീം നായകന്‍ മൈക്കല്‍ വോണ്‍. തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം പങ്ക് വച്ചത്. ഈ വര്‍ഷത്തെ ഐപിഎല്‍ ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വോണിന്റെ ഈ പ്രഖ്യാപനം. ഐപിഎല്ലിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ കഴിയാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കരുത്തുറ്റ ടീമിനെ അണിനിരത്തിയാണ് ബാംഗ്ലൂര്‍ ഓരോ സീസണിലും കളിക്കാനെത്തുന്നതെങ്കിലും കിരീടം മാത്രം അവര്‍ക്ക് കിട്ടാക്കനിയായി നിലനില്‍ക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ എട്ട് ടീമുകളാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാറ്റുരയ്ക്കുന്നത്.എല്ലാ സീസണുകളിലും ഫേവറിറ്റുകളായെത്തുന്ന ബാംഗ്ലൂരിന് പക്ഷേ ടൂര്‍ണമെന്റില്‍ കാലിടറുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ സീസണിലും ബാംഗ്ലൂരെത്തിയത് ഫേവറിറ്റുകളായിട്ടായിരുന്നു. കോഹ്ലി, ഡിവില്ലിയേഴ്‌സ്, ഡികോക്ക്, മക്കല്ലം എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പക്ഷേ സീസണില്‍ ഒന്നും ചെയ്യാനായില്ല. ഇത്തവണയും ഒരുപിടി കഴിവുറ്റ താരങ്ങളുമായാണ് ബാംഗ്ലൂര്‍ ടൂര്‍ണമെന്റിനെത്തുക. കോഹ്ലിക്കും, ഡിവില്ലിയേഴ്‌സിനും പുറമേ, സ്റ്റോയിനിസ്, ഹെറ്റ്‌മെയര്‍, ശിവം ഡൂബെ എന്നിവരുടേയും സാന്നിധ്യം ടീമിനെ അതിശക്തരാക്കുന്നു.
Post Your Comments